|    Jan 24 Tue, 2017 12:31 am

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് പ്രത്യേക ബ്ലോക്കായിരിക്കുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷിനേതാവ് കെ എം മാണി അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കേരളാ കോണ്‍ഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തു. പൂജ അവധിക്കു മുമ്പ് ഈ വിഷയം ചൂണ്ടിക്കാട്ടി കെ എം മാണി നോട്ടീസ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് അദ്ദേഹം പിന്‍വലിച്ചത് വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക