|    Mar 23 Thu, 2017 10:05 am
FLASH NEWS

പ്രതിപക്ഷം ദുരഭിമാനം വെടിയണം: കോടിയേരി

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സമരമല്ലെന്നും രാഷ്ട്രീയസമരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ പ്രതിപക്ഷം ദുരഭിമാനം വെടിയണം. വിഷയത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കണം. പ്രായോഗികമല്ലാത്ത വിഷയങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.
ശിഥിലമായ മുന്നണിയായാണു യുഡിഎഫ് ഈ സഭാസമ്മേളനത്തിനെത്തിയത്. മുന്നണിയിലെ പ്രമുഖകക്ഷി പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചതും യുഡിഎഫ് മന്ത്രിമാരുടെ അഴിമതിയും ചര്‍ച്ച ചെയ്യാതിരിക്കാനുള്ള തന്ത്രമാണ് യുഡിഎഫിന്റെ സ്വാശ്രയസമരം. അടുത്ത അധ്യയനവര്‍ഷത്തിനു മുമ്പ് സ്വാശ്രയവിഷയത്തില്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ ശാശ്വതപരിഹാരം കാണണം. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വേഗം പൂര്‍ത്തിയാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമരം തുടങ്ങിയവര്‍തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. സ്വാശ്രയ മാനേജ്‌മെന്റുകളില്‍ ചിലര്‍ ഫീസ് കുറയ്ക്കാമെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എം കെ മുനീറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ നിര്‍ദേശം സ്വീകരിച്ചാണ് ഇന്നു മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഫീസ് കുറയ്ക്കാമെന്നോ പുതിയ നിര്‍ദേശങ്ങള്‍ വല്ലതുമുണ്ടോ എന്നുമുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മാനേജ്‌മെന്റുകളുടെ മറുപടി. ഈവര്‍ഷം മാനേജ്‌മെന്റുകളുമായുണ്ടാക്കിയ കരാര്‍ സുപ്രിംകോടതി അംഗീകരിച്ചതാണ്, ഇനി അതു മാറ്റണമെങ്കില്‍ കോടതിയുടെ അംഗീകാരം തേടണമെന്നും കോടിയേരി പറഞ്ഞു.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക