|    Aug 22 Wed, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിപക്ഷം ഒറ്റക്കെട്ട്; പ്രധാനമന്ത്രി ആരാവുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2019 പൊതുതിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നേരിടാന്‍ ധാരണയായെങ്കിലും പ്രധാനമന്ത്രിപദം തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിലൂടെ സംസ്ഥാനത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പറ്റുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇതുവഴി പ്രധാനമന്ത്രിപദത്തില്‍ നിന്നു മോദിയെ പുറത്താക്കാനാവുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ എസ്പി, ബിഎസ്പി നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. സീറ്റ് വിഭജനകാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.സമാന രീതിയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെയും പ്രതിപക്ഷ ഐക്യത്തിലൂടെ നേരിടുന്നത് ഗുണം ചെയ്യുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ എഎപിയുമായി കൈകോര്‍ക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തീരുമാനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍, ശിവസേന ഉള്‍പ്പെടെയുള്ള ആശയപരമായി യോജിക്കാത്ത പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം അനുസരിച്ചാവും തുടര്‍ നടപടികള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss