|    Jan 21 Sat, 2017 8:55 pm
FLASH NEWS

പ്രതിപക്ഷം ഒറ്റക്കെട്ടായി, ചര്‍ച്ചയ്ക്കു വഴങ്ങി സര്‍ക്കാര്‍

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്നലെ രാജ്യസഭയില്‍ നടന്നത് കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ഏറ്റവും നീണ്ട ചര്‍ച്ച. പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ശൂന്യവേളയും ചോദ്യോത്തര വേളയും ഒഴിവാക്കിയാണ് ഇന്നലെ ദിവസം മുഴുവന്‍ നീളുന്ന ചര്‍ച്ച നടന്നത്. ഇന്നലെ രാവിലെ പതിനൊന്നു മണിക്കാരംഭിച്ച ചര്‍ച്ച വൈകീട്ട് ആറു മണിക്കാണ് അവസാനിച്ചത്. ജമ്മു കശ്മീരിനു വേണ്ടി ഇത്ര ദൈര്‍ഘ്യമായ ഒരു ചര്‍ച്ച ലോക്‌സഭയിലോ രാജ്യസഭയിലോ നടന്നിട്ടില്ലെന്ന് ചര്‍ച്ചയ്ക്കു മറുപടിയായി രാജ്‌നാഥ് സിങ് പറഞ്ഞു. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ പ്രക്ഷോഭകര്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അടിയന്തരമായി നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ഉന്നയിച്ച പ്രധാന ആവശ്യം. പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരം വേണമെന്നും ആവശ്യമുയര്‍ന്നതോടെയാണ് സര്‍വകക്ഷി യോഗം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ ഒടുവിലെത്തിയത്. സര്‍വകക്ഷി യോഗത്തിനു പുറമേ കശ്മീരിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചു തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ നിലപാടെടുക്കാതെ വിഷയം വഴി തിരിച്ചുവിടാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാരിനു ചൊവ്വാഴ്ച പ്രതിഷേധം രൂക്ഷമായതോടെ ചര്‍ച്ചയ്ക്കു വഴങ്ങേണ്ടി വരുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക