|    Apr 26 Wed, 2017 1:51 am
FLASH NEWS

പ്രതിനിധിസംഘം കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി

Published : 28th October 2016 | Posted By: SMR

ശ്രീനഗര്‍: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ അഞ്ചംഗ പൊതുസമൂഹ പ്രതിനിധിസംഘം കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍ എന്‍ മൊഹ്‌റ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം ഉടന്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരും.
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ തടസ്സമില്ല: മന്ത്രി
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് കരിമരുന്നുപ്രയോഗം നടത്താന്‍ തടസ്സമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. മല്‍സരക്കമ്പം നടത്തുന്നതിനാണ് തടസ്സമുള്ളത്. അല്ലാതെയുള്ള കരിമരുന്നുപ്രയോഗത്തിന് നിയന്ത്രണമില്ല. തൃശൂര്‍ പൂരത്തിന് മല്‍സരമല്ല, രണ്ടു ദേവസ്വങ്ങളുടെ പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിയന്ത്രണമില്ലെന്നും കെ മുരളീധരന് മന്ത്രി മറുപടി നല്‍കി.
ക്ഷ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day