|    Dec 10 Mon, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിദിനം രണ്ടു ലക്ഷം തീര്‍ത്ഥാടകര്‍ക്കുള്ള കുടിവെള്ളം ലഭ്യമാക്കും

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ കുടിവെള്ളം പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. നിലയ്ക്കലില്‍ ദിവസവും 65 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കി. ഇവിടെ 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനുള്ള നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം 25 ലക്ഷം ലിറ്റര്‍ വെള്ളം അധികം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.
അധിക ജലസംഭരണത്തിനും വിതരണത്തിനുമായി അഞ്ചു ലക്ഷം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള മൂന്ന് സ്റ്റീല്‍ പാനല്‍ ടാങ്കുകളും 5000 ലിറ്റര്‍ വീതം ശേഷിയുള്ള 215 എല്‍എല്‍ഡിപിഇ ടാങ്കുകളും നിലയ്ക്കലില്‍ ഒരുക്കി. ചൂടുവെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിവ ലഭിക്കുന്ന 12 കുടിവെള്ള ഡിസ്‌പെന്‍സറുകളും കെഎസ്ആര്‍ടിസി പരിസരത്തും സന്നിധാനത്തും ശരംകുത്തിയിലുമുള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുമുണ്ട്. അടിയന്തരസാഹചര്യങ്ങള്‍ നേരിടാനായി അസി. എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂമും പമ്പയിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss