|    Mar 30 Thu, 2017 6:24 am
FLASH NEWS

പ്രതിദിനം കെഎസ്ആര്‍ടിസിക്ക് നഷ്ടം 20,000 രൂപ

Published : 20th March 2017 | Posted By: fsq

 

രാകേഷ്   കെ ആര്‍

കൊച്ചി: എംജി റോഡിലെ യൂ ടേണ്‍ പ്രമുഖ ഷോപ്പിങ്മാള്‍ അധികൃതര്‍ അനധികൃതമായി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് പ്രതിദിനം കനത്ത നഷ്ടം. എംജി റോഡില്‍ നിന്നും രാജാജി റോഡിലേക്കു തിരിയുന്നിടത്താണ് അനധികൃതമായി റോഡ് തടസപ്പെടുത്തിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് ബസ്സുകള്‍ പോകുന്നതിനു വേണ്ടിയാണ് എംജി റോഡില്‍ നിന്നും രാജാജി റോഡ് പണികഴിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇത് വഴി കെഎസ്അര്‍ടിസി ബസ്സുകള്‍ പോകുന്നതിന് വിലക്കേര്‍പെടുത്തിയിരിക്കുന്നത് തികച്ചും നീതി വിമുക്തമാണ് എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. വഴി അടഞ്ഞതിനെ തുടര്‍ന്ന് പ്രതിദിനം കെഎസ്ആര്‍ടിസിക്ക് 20,000 രൂപയോളം നഷ്ടം വരുന്നുണ്ട്. മാളിനു മുന്നിലുള്ള തിരക്കും ട്രാഫിക്കും കുറക്കുന്നതിനു വേണ്ടി ചെയ്ത അനധികൃതമായ ഈ നീക്കം മൂലം യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
മൂവറ്റുപുഴ, തൊടുപുഴ എന്നിടങ്ങളില്‍ നിന്നു വരുന്ന അളുകള്‍ വൈറ്റില ഇറങ്ങി പ്രൈവറ്റ് ബസിനെ ആശ്രയിച്ചാണ് വളഞ്ഞമ്പലം, പള്ളിമുക്ക്, മെഡിക്കല്‍ ട്രസ്റ്റ്, ഷേണായിസ്, പത്മ എന്നിടങ്ങളിലേക്ക് പോകുന്നത്.
ആലപ്പുഴയില്‍ നിന്നും വരുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് ബസുകള്‍ വളഞ്ഞമ്പലത്തു നിന്നും വലത്തേക്ക് തിരിഞ്ഞ് കടവന്ത്ര വഴിയാണ് സ്റ്റാന്റിലേക്ക് പോകുന്നത്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്  ഉണ്ടാക്കുന്നു എന്നുമാത്രമല്ല ഷേണായിസ്, പത്മ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ വളഞ്ഞമ്പലത്ത് ഇറങ്ങി ഓട്ടോ, ഓണ്‍ലൈന്‍ ടാക്‌സി, പ്രൈവറ്റ് ബസ്സുകള്‍ എന്നിവയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ ആറു കിലോമീറ്റര്‍ അധിക ദുരം യാത്ര ചെയ്യേണ്ടി വരുന്നത് മുലം കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ചിലവും സമയ നഷ്ടവും അധികമാക്കുന്ന മാളുക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day