|    Jun 24 Sun, 2018 1:33 am
FLASH NEWS

പ്രതികൂല കാലാവസ്ഥയെന്ന്; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

Published : 27th May 2018 | Posted By: kasim kzm

കണ്ണൂര്‍: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരേ വയല്‍ക്കിളികള്‍, തുരുത്തി കര്‍മസമിതി, കോട്ടക്കുന്ന് സമരസമിതി, അത്താഴക്കുന്ന് കര്‍മസമിതി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ഇന്നലെ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് നടത്താനിരുന്ന ബഹുജന മാര്‍ച്ച് മാറ്റി. കനത്ത മഴയിലും കാറ്റിലും കീഴാറ്റൂര്‍ ഭാഗത്ത് വ്യാപക നാശനഷ്ടമുണ്ടായ പശ്ചാത്തലത്തിലാണ് മാര്‍ച്ച് മാറ്റിവച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് കലക്്ടറുടെ വസതിക്കു മുന്നില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കഞ്ഞിവയ്പ് സമരവും മാറ്റിയിട്ടുണ്ട്. രാവിലെ ഒമ്പതിന് കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് നടത്താനാണ് ഐക്യദാര്‍ഢ്യ സമിതിയുടെയും വയല്‍ക്കിളികളുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നത്. വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ രാഷ്ട്രീയകക്ഷികളെ ഒഴിവാക്കാനും ധാരണയായിരുന്നു.
കുറച്ചുപേര്‍ മാത്രം മാര്‍ച്ചില്‍ പങ്കെടുത്താല്‍ തങ്ങള്‍ക്ക് ദോഷകരമാവുമെന്ന് കരുതി വയല്‍ക്കിളികള്‍ അവസാന നിമിഷം പിന്‍മാറിയെന്നാണ് വിവരം. എന്നാല്‍ മഴ കാരണമാണ് മാര്‍ച്ച് മാറ്റിയതെന്നാണ് ഐക്യദാര്‍ഢ്യ സമിതി നല്‍കുന്ന വിശദീകരണം. വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ലോങ് മാര്‍ച്ച് റദ്ദാക്കിയതെന്ന് ആരോപണമുണ്ടായി. എന്നാല്‍, ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോഴാണ് വയല്‍ക്കിളികളും ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്ന് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss