|    Dec 12 Tue, 2017 3:59 pm
FLASH NEWS

പ്രതികൂലസാഹചര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ നേരിടണം: മന്ത്രി

Published : 21st November 2016 | Posted By: SMR

തൃശൂര്‍:മഴക്കുറവും കറന്‍സി ക്ഷാമവുംമുലമുണ്ടായ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനു ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്നു ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനു നല്‍കിവരുന്ന സേവനങ്ങളെ പരിഗണിച്ചു മന്ത്രി തോമസ് ഐസക്കിനും കില ഡയറക്ടര്‍ ഡോ.പിപി ബാലനും കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഫോറം പ്രഖ്യാപിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ കേരളത്തിലെ അനുഭവപാഠങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിലയില്‍ നടന്നുവരുന്ന രാജ്യാന്തരസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും മാലിന്യനിര്‍മാര്‍ജനത്തിനു ശാശ്വത പരിഹാരം കാണാനും അഞ്ചുലക്ഷം പേര്‍ക്കു പാര്‍പ്പിടസൗകര്യമൊരുക്കാനും മെച്ചപ്പെട്ട ആരോഗ്യപരിപാലനത്തിനുമാണ് നവകേരളമിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അവിടെനിന്നുളള വിഭവങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിര്‍ഡാപിന്റെ(സെന്റര്‍ ഓണ്‍ ഇന്റഗ്രേറ്റ് റൂറല്‍ ഡെവലപ്‌മെന്റ് ഫോര്‍ ഏഷ്യ ആന്റ് ദി പെസഫിക്ക്) ഡയറക്ടര്‍ ജനറല്‍ ടെവിത ജിബി അധ്യക്ഷത വഹിച്ചു. കോമണ്‍ വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ്് ഫോറം സെക്രട്ടറി ജനറല്‍ ഡോ.ഗ്രെഗ് മുന്റോ, ഡോ.തോമസ് ഐസക്കിനും ഡോ.ബാലനും അവാര്‍ഡുകള്‍ സമ്മാനിച്ചു. ശ്രീലങ്കയിലെ ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടി കമാല്‍ പത്മശ്രി, കില ഡയറക്ടര്‍ ഡോ.ബാലന്‍, ഡോ.മീനാക്ഷിസുന്ദരം, ഡോ.സണ്ണി ജോര്‍ജ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക