|    Oct 21 Sat, 2017 2:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതികാര അശ്ലീല വെബ്‌സൈറ്റ് നിര്‍മാതാവിന് തടവ്

Published : 5th December 2015 | Posted By: SMR

വാഷിങ്ടണ്‍: ഈസ് എനിവണ്‍ അപ് എന്ന പേരിലുള്ള പ്രതികാര അശ്ലീല വെബ്‌സൈറ്റിന്റെ നിര്‍മാതാവിന് ജയില്‍ശിക്ഷ. പ്രതികാര അശ്ലീല രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഹണ്ടര്‍ മൂര്‍ (29)നെയാണ് ലോസ് ആഞ്ചലസ് കോടതി രണ്ടരവര്‍ഷം തടവിനും 2,000 ഡോളര്‍ പിഴയ്ക്കും ശിക്ഷിച്ചത്. മോചിതനായ ശേഷം മൂന്നു വര്‍ഷം നിരീക്ഷണത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. ധനസമ്പാദത്തിനായി അനുമതിയില്ലാതെ കംപ്യൂട്ടറുകളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നും ഇതിലൂടെ വന്‍ തോതില്‍ പണം സമ്പാദിച്ചതായും കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കിടെ കുറ്റസമ്മതം നടത്തിയ മൂര്‍, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധനാണെന്നും വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക