|    Aug 23 Wed, 2017 1:30 pm
FLASH NEWS

പ്രതികള്‍ തമിഴ്‌നാട്ടില്‍ ‘വന്‍ ബിസിനസുകാര്‍’

Published : 12th August 2017 | Posted By: fsq

 

മഞ്ചേരി: പിടിയിലായ പ്രതികള്‍ തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നത് വന്‍ വ്യാപാരികളായിട്ടാണെന്ന് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. വലിയ കണ്ടെയ്‌നറുകള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ റബര്‍ ഷീറ്റും കുരുമുളകും ഗോഡൗണുകളില്‍ നിന്നു മോഷണം നടത്തുന്നത്. ഒരു ലോഡായാല്‍ ഇത് മലഞ്ചരക്ക് വ്യാപാരികള്‍ക്ക് കിട്ടുന്ന അതേവിലയ്ക്ക് തന്നെ തമിഴ്‌നാട്ടില്‍ മറിച്ചു വില്‍പന നടത്തുകയാണ് ചെയ്യുന്നത്. പ്രതികളുടെ പേരില്‍ 25 ഓളം കേസുകളുണ്ട്. പ്രതികളില്‍ നിന്നു ബൈക്കും ഇന്നോവ കാറും പിടിച്ചെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക