|    Dec 10 Mon, 2018 12:42 pm
FLASH NEWS

പ്രതികള്‍ കസ്റ്റഡിയിലെന്നു സൂചന

Published : 22nd December 2017 | Posted By: kasim kzm

ശിവപുരം: കഴിഞ്ഞ ദിവസം സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ കുട്ടികൃഷ്ണന്‍, മാലൂര്‍ എസ്‌ഐ ടി കെ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. വിവിധ സംഭവങ്ങളിലായി നൂറിലേറെ പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലിസ് വ്യാപക തിരച്ചില്‍ നടത്തി. ശിവപുരം, പടുപാറ, തോലമ്പ്ര, ശാസ്ത്രി നഗര്‍, താറ്റിയാട്, മരുവഞ്ചേരി പ്രദേശങ്ങളില്‍ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തി.
കാസര്‍ഗോഡ് നിന്ന് ആംഡ് ഫോഴ്‌സ് ബറ്റാലിയന്‍, ജില്ലാ ആസ്ഥാനത്തു നിന്നുള്ള പോലിസ് സേനാംഗങ്ങള്‍, ഇരിട്ടി ഡിവൈഎസ്പിയുടെ സ്‌ട്രൈക്കിങ് ഫോഴ്‌സ്, ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐമാര്‍, പോലിസ് സേനാംഗങ്ങള്‍ മാലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ ചുമതലകള്‍ വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ നടത്തുന്നതും പോലിസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഉരുവച്ചാല്‍, ശിവപുരം, മാലൂര്‍, കരേറ്റ പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണത്തിലാണ്. വാഹന പരിശോധന യും കര്‍ശനമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss