|    Mar 23 Thu, 2017 5:59 am
FLASH NEWS

പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി

Published : 27th September 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍  പാറപ്പറമ്പില്‍ സിദ്ധീഖിന്റെ വീട്ടില്‍ നിന്നു വിജിലന്‍സ് ചമഞ്ഞ്  സ്വര്‍ണമുള്‍പ്പെടെ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി. 14 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ എട്ട് പേരെ പോലിസ് പിടികൂടിയിരുന്നു. പെരുമ്പാവൂര്‍ എംഎച്ച് കവല സ്വദേശി ചെന്താര വീട്ടില്‍ അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് സ്വദേശി മുട്ടുങ്ങല്‍ വീട്ടില്‍ സനൂപ് (26), കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി വട്ടപ്പനപറമ്പില്‍ വീട്ടില്‍ റഹീസ് (20) എന്നിവരെ ആദ്യം തന്നെ പോലിസ് പിടികൂടിയിരുന്നു. ഇതിനുശേഷം തടിയിന്റവിട നസീറിന്റെ കൂട്ടാളികളായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഹാലിമിനേയും ഷംനാദിനേയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരേയാണ് ഇപ്പോള്‍ യുഎപിഎ ചുമത്തിയത്. കേസില്‍ ഇനിയും പിടിയിലാവാത്തവരുടെ കൈയിലാണ് കവര്‍ന്നെടുത്ത സ്വര്‍ണവും പണവും ഉള്ളതെന്നാണ് പോലിസ് പറയുന്നത്. ആഗസ്ത് 19നാണ് കേസിനാസ്പദമായ സംഭവം.   സിദ്ധീഖ് പള്ളിയില്‍ പോയ സമയത്ത്   ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ കബളിപ്പിച്ച് വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളുമാണ് സംഘം മോഷ്ടിച്ച് കടന്നത്. കേസില്‍ പിടിയിലായ സനൂപ്, റഹീസ് എന്നിവര്‍ മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും സംഭവത്തില്‍ നിജസ്ഥിതി അറിയാതെ ഉള്‍പ്പെട്ടവരുമാണെന്നാണ് പറയുന്നത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത് നീതി നിഷേധമാണെന്നും  ബന്ധുക്കള്‍ ആരോപിച്ചു.

(Visited 72 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക