പ്രതികളെ പാര്‍പ്പിക്കുന്നത് ജീവനക്കാര്‍ താമസിക്കുന്ന മുറികളില്‍
Published : 15th February 2016 | Posted By: SMR
തൊടുപുഴ: ദുരിതക്കയത്തില്‍ കട്ടപ്പന എക്സൈസ് റേഞ്ച് ഓഫിസ്.പള്ളിക്കവലയില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ജീവനക്കാര്‍ക്കാണ് ഈ ദുര്‍ഗതി. ഈ ഓഫീസില്‍ 22 ഉദ്യോഗസ്ഥരാണുള്ളത്. ഇവര്‍ക്ക് താമസിക്കുവാനായി 3 ഇടുങ്ങിയ
മുറികള്‍ മാത്രമാണുള്ളത്.മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഇവിടെ ജോലി ചെയ്യുന്നു.പ്രതികളെ പാര്‍പ്പിക്കുന്നതും ഈ മുറികളിലാണ്.കെട്ടിടം പ്രധാന റോഡിനോട് ചേര്‍ന്നായതിനാല്‍ വാഹന പാര്‍ക്കിംഗിന് യാതൊരു സൗകര്യവുമില്ല. അതുകൊണ്ട് മറ്റിടങ്ങളിലേക്ക് വാഹനം മാറ്റി പാര്‍ക്ക് ചെയ്യേണ് അവശ്ഥയാണ്.ഒരു ജീപ്പും ഒരു ബൈക്കുമാണ് ഇവിടെ ഉള്ളത്. ബൈക്ക് പുറത്ത് വയ്ക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഓഫീസിനുള്ളില്‍ കയ്യറ്റി സൂക്ഷിക്കും.മൂന്ന് മാസം മുമ്പ് വരെ ജീപ്പ് തള്ളി സ്റ്റാര്‍ട്ട് ആക്കേണ്ട സ്ഥിതിയായിരുന്നു.ഒടുവില്‍ ഉന്നത അധികാരികളുടെ അനുമതിയോടെ പുതിയ ബാറ്ററി വാങ്ങി സ്ഥാപിച്ചാണ് ഈ പ്രശ്നം പരിഹരിച്ചത്.മഴപെയ്താല്‍ കെട്ടിടത്തിന്റെ ഭൂരിഭാഗവും ചോര്‍ന്നൊലിക്കും.ഇതിനാല്‍ ഫയല്‍ അടക്കമുള്ളവ സൂക്ഷിക്കാന്‍ കഴിയുന്നില്ല. തൊണ്ടി മുതലുകള്‍ സൂക്ഷിക്കാന്‍ ഒറ്റ മുറി ഗോഡൗണ്‍ ഉണ്ടെങ്കിലും ഇത് നിറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ ഓഫീസിന്റെ പരിസരത്തും ഉള്ളിലുമായി തൊണ്ടിമുതല്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഒരുമാസം പത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എക്സൈസ് റേഞ്ച് ഓഫീസിലാണ് ഈ ദുരവസ്ഥ.മൂന്നിലധികം എക്സൈസ് സ്റ്റേഷന് പരിധികളാണ് ഈ റേഞ്ച് ഓഫീസിന് കീഴിലുള്ളത്. കരുണാപുരം,ചക്കുപള്ളം,ഉപ്പുതറ,പാമ്പാടുംപാറ തുടങ്ങിയ മേഖലകളെല്ലാം കട്ടപ്പന റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ഇവിടങ്ങളിലേക്ക് യഥാസമയം എത്തണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുകള്‍ മറികടക്കേണ്ടിവരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.