|    Aug 18 Sat, 2018 11:44 am
Home   >  National   >  

‘പ്രതികളെ തൂക്കിലേറ്റുന്നില്ലെങ്കില്‍ ഞങ്ങളെ വെടിവക്കൂ’;കഠ് വ പെണ്‍കുട്ടിയുടെ മാതാവ്

Published : 6th May 2018 | Posted By: mi.ptk

കശ്മീര്‍: പ്രതികളെ തൂക്കിലേറ്റുന്നില്ലെങ്കില്‍ തങ്ങളെ വെടിവക്കണമെന്ന് ആവശ്യപ്പെട്ട് കഠ് വയില്‍ ക്രൂരപീഡനത്തിനിരയായികൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ മാതാവ് രംഗത്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാതാവിന്റെ ആവശ്യം. ‘അവരെ വെറുതെ വിടുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കൊല്ലും. നാലു ഗ്രാമങ്ങളിലേയും ആളുകള്‍ ഞങ്ങളുടെ പിറകെയാണ്. ഞങ്ങള്‍ വെറും നാലു പേരാണുള്ളത്. എല്ലാം ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ വീടും സ്വത്തും എല്ലാം. നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങളെ നാലു പേരെയും വെടിവച്ച് കൊല്ലൂ’-അവര്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പരാതിപ്പെട്ട ദിവസം തന്നെ പോലിസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മകളെ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss