|    Apr 22 Sun, 2018 11:39 pm
FLASH NEWS

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

Published : 14th October 2016 | Posted By: Abbasali tf

അടൂര്‍: ഹര്‍ത്താലിന്റെ മറവില്‍ അടൂര്‍ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന പച്ചക്കറി സ്റ്റാളുകള്‍ തീയിട്ട് നശിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ അടൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് അക്രമികള്‍ ശ്രമം നടത്തിയിട്ടുള്ളത് എന്നത് വ്യക്തമാണ്. ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും നിയമപാലകര്‍ അക്രമത്തിന്റെ ഗൗരവം മനസ്സിലാക്കി അക്രമികളെ ഉടന്‍ പിടികൂടണമെന്നും അടൂര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് പറക്കോട്, മണ്ഡലം സെക്രട്ടറി നവാസ് പന്തളം എന്നിവര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss