|    May 27 Sun, 2018 1:48 pm
FLASH NEWS
Home   >  National   >  

പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണം;പീഡനത്തിനിരയായ യുവതിയോട് എസ്‌ഐ

Published : 22nd June 2017 | Posted By: mi.ptk

രാംപൂര്‍: പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് പോലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് രാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ജയ് പ്രകാശ് സിങാണ് പരാതിയുമായെത്തിയ സ്ത്രീയെ അപമാനിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച  37 കാരിയായ യുവതി ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഗഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തന്നെ ഉപദ്രവിച്ചവര്‍ പിന്നാലെയുണ്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട യുവതിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ എസ്‌ഐ നിര്‍ബന്ധിക്കുകയായിരുന്നു. എസ്‌ഐയുടെ ആവശ്യം നിരസിച്ച യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി ഇടപെട്ടതിന് ശേഷമാണ് കേസെടുത്തത്. പിന്നീട് പലതവണ യുവതിയെ ഫോണില്‍ വിളിച്ച് എസ്‌ഐ അപമാനിച്ചു. തുടര്‍ന്ന് ഫോണ്‍സംഭാഷണം റെക്കോര്‍ഡ് ചെയ്ത് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.തടുര്‍ന്ന് എസ്പി ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
ഫെബ്രുവരി 12ന് രാത്രി വീട്ടിലേക്ക് പോകുംവഴിയാണ് അമീര്‍ അഹമ്മദ്, സത്താര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss