|    Jan 22 Sun, 2017 7:06 am
FLASH NEWS

പ്രതികളുടെ അറസ്റ്റ വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

Published : 22nd July 2016 | Posted By: SMR

അയത്തില്‍: ഗൃഹനാഥനേയും മകനേയും മയക്കുമരുന്നുമാഫിയാ സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടിയില്ല. ഇക്കഴിഞ്ഞ ആറാം തിയ്യതി അര്‍ധരാത്രിയിലാണ് വള്ളുവന്‍ തറ തൊടിയില്‍ വീട്ടില്‍ ബേബി കുട്ടന്‍ (57), മകന്‍ ദിനേശ്(33) എന്നിവരെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം വീടുകയറി വെട്ടിപരിക്കേല്‍പ്പിച്ചത്. മാരകമായി വെട്ടേറ്റ ദിനേശ് ഇപ്പോഴും മൃതപ്രായനായ നിലയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. കേസ്സിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ മറ്റുപ്രതികളെ പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലിസിനായിട്ടില്ല.

പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് വിമുഖത കാട്ടുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ബൈപാസ് റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ പാലത്തറയിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പ്രതിഷേധം ശക്തമായതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഇരവിപുരം പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക