|    Oct 20 Sat, 2018 6:21 am
FLASH NEWS

പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്നത് ഫാഷിസ്റ്റ് രീതി: സാനുമാസ്റ്റര്‍

Published : 7th September 2017 | Posted By: fsq

 

കൊച്ചി: പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്ന ഫാഷിസ്റ്റ് രീതിയാണ് മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തിലൂടെ ആവര്‍ത്തിച്ചതെന്ന് സാഹിത്യ നിരൂപകനും വാഗ്മിയുമായ പ്രഫ. എം കെ സാനു. ബാംഗ്ലൂരില്‍ വെടിയേറ്റ് മരിച്ച മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്നത് മനുഷത്വരഹിതമായ നടപടിയാണ്. അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നത് ഇത്തരം നടപടികളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും സാനുമാസ്റ്റര്‍ ചൂണ്ടിക്കാട്ടി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന കൂട്ടായ്മയില്‍ ചിത്രങ്ങള്‍ വരച്ചും സന്ദേശങ്ങള്‍ എഴുതിയും കലാകാരന്മാര്‍ പ്രതിഷേധിച്ചു. പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതിഷേധ ഗാനമാലപിച്ചു. ഡോ. കെ ജി പൗലോസ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, പി രാജീവ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss