|    Sep 24 Mon, 2018 12:53 pm
Home   >  Todays Paper  >  Page 1  >  

പ്രതികരണം അന്തിമതീരുമാനം വന്നശേഷം: സുധീരന്‍

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും യുഡിഎഫ് വിടുമെന്ന വാര്‍ത്തയെക്കുറിച്ച് അന്തിമതീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുന്‍വിധിയോടെ പ്രതികരിക്കുന്നതു ശരിയല്ല. ചരല്‍ക്കുന്നില്‍ മാണി എന്താണു പറഞ്ഞതെന്നു പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. അതു പരിശോധിച്ച ശേഷമേ പ്രതികരിക്കാനാവൂ.
വ്യക്തമായ തീരുമാനം തുറന്നുപറയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കെ എം മാണി കോണ്‍ഗ്രസ്സിനോടോ യുഡിഎഫിനോടോ ഔദ്യോഗികമായി ഒരു പരാതിയും പറഞ്ഞിട്ടില്ല. യുഡിഎഫ് യോഗത്തില്‍ അദ്ദേഹം എന്തെങ്കിലും പരാതി ഉന്നയിച്ചതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. അവര്‍ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതുവരെ ഇക്കാര്യത്തില്‍ മറുപടി നല്‍കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss