പ്രതികരണം അന്തസ്സുറ്റതാവണം: കോടിയേരി
Published : 25th April 2016 | Posted By: SMR
തലശ്ശേരി: സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം അന്തസ്സുറ്റതാവണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാമൂഹിക മാധ്യമങ്ങള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാവരുത്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ആത്മസംതൃപ്തിക്കല്ലാതെ പ്രസ്ഥാനത്തിനു ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സിപിഎം നേതാക്കള്‍ ഫേസ്ബുക്കിലടക്കം മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച പശ്ചാത്തലത്തില്‍ കോടിയേരിയുടെ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിന്റെ വാട്സാപ്പ് സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.