പ്രണവിന് സചിന്റെ അഭിനന്ദനം
Published : 6th January 2016 | Posted By: SMR
മുംബൈ: ലോക റെക്കോഡ് സ്ഥാപിച്ച മുംബൈ വിദ്യാര്‍ഥി പ്രണവ് ധനവാഡെയെ ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ അഭിനന്ദിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം പ്രണവ് ഇന്നലെ കൈവരിച്ചിരുന്നു.
കഠിനാധ്വാനം ചെയ്ത് മികവിന്റെ കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ പ്രണവിന് സ്നേഹപൂര്‍വം സചിന് ട്വിറ്ററിലൂടെ ആശംസ നേരുകയായിരുന്നു. സചിന് പുറമേ ഹര്ഭജന് സിങ്, ആകാശ് ചോപ്ര തുടങ്ങിയ പ്രമുഖരും അഭിനന്ദന സദ്ദേശവുമായെത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.