|    Oct 17 Wed, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രണയ വഞ്ചന : ബിജെപി മന്ത്രിയുടെ അനന്തരവന് കാമുകിയുടെ മര്‍ദനം

Published : 23rd September 2017 | Posted By: fsq

 

ഷിംല: പ്രണയിച്ച് വഞ്ചിച്ച യുവാവിന് യുവതിയുടെ വക മര്‍ദനവും ഉപദേശവും. ഉത്തരാഖണ്ഡിലെ വനം, പരിസ്ഥിതി, തൊഴില്‍ വകുപ്പ് മന്ത്രി ഹരക് സിങ് റാവത്തിന്റെ അനന്തരവനായ അങ്കിത് റാവത്തിനാണ് കാമുകിയായ യുവതിയില്‍നിന്നു അടിയും കുത്തും ചവിട്ടുമേറ്റത്. ഡെറാഡൂണിലെ ബഞ്ചാരാവാലിയിലാണ് സംഭവം. യുവതി ഇയാളെ മര്‍ദിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മറ്റു സ്ത്രീകളുമായി അങ്കിതിനുള്ള ബന്ധമാണ് യുവതിയെ പ്രകോപിപ്പിച്ചത്. തന്റെ സഹോദരിയുമായുള്ള ബന്ധം ഇന്നത്തോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാഷ്്ട്രീയ ഭാവി തകര്‍ക്കുമെന്നും പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇനി മറ്റു പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്നു സത്യം ചെയ്യാനും അഥവാ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടാല്‍ കാണുന്നിടത്ത് വച്ച് തല്ലുമെന്നും യുവതി പറയുന്നുണ്ട്.ഇനി ധര്‍മശാലയിലെ ഒരു പെണ്‍കുട്ടിക്കുമൊപ്പം താന്‍ കറങ്ങി നടക്കില്ല. അങ്ങനെ ചെയ്താല്‍ തന്നെ തല്ലിക്കോളൂ എന്നാണ് അങ്കിതിനോട് പറയാന്‍ ആവശ്യപ്പെടുന്നത്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യുവതിയുടെ ആവശ്യങ്ങളെല്ലാം അങ്കിത് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss