|    Nov 17 Sat, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രണയവിവാഹം: പെണ്‍കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപം വേണം

Published : 11th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് പെണ്‍കുട്ടിയെ പോറ്റാന്‍ ശേഷിയുണ്ടെന്നു തെളിയിക്കണം. ഇതിനായി ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്നു ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച ശേഷം പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹരജി പരിഗണിക്കവേയാണ് കോടതി പുതിയ ഉത്തരവിറക്കിയത്. 50,000 രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമായി സൂക്ഷിച്ചാല്‍ സംരക്ഷണം നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss