|    May 23 Tue, 2017 4:33 pm
FLASH NEWS

പ്രണയദിനം: യുവാവിനെ ഫഌറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു

Published : 16th February 2016 | Posted By: SMR

ഗുഡ്ഗാവ്: കാമുകി വിളിച്ചതനുസരിച്ച് പ്രണയദിനം ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ ഫഌറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു. ഡല്‍ഹി സ്വദേശി 27കാരന്‍ ഇഷ്‌വാറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഏഴു മാസം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി ഇഷ്‌വാര്‍ പ്രണയത്തിലായിരുന്നു. ഇത്തവണ പ്രണയദിനം ആഘോഷിക്കാന്‍ തന്റെ ഫഌറ്റിലെത്തണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സുശാന്ത് ലോകിലെ പെണ്‍കുട്ടിയുടെ ഫഌറ്റിലെത്തിയ യുവാവി നെ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രമേഷ്, അനില്‍കുമാര്‍ എന്നിവര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് മുകള്‍നിലയില്‍ നിന്ന് താഴേക്കു എറിയുകയായിരുവന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതര പരിക്കുകളോടെ കിടക്കുകയായിരുന്ന യുവാവിനെ അക്രമികള്‍ തന്നെ കാറില്‍ കൊണ്ടുപോയി റോഡില്‍ ഉപേക്ഷിച്ചു. യുവാവു മരണപ്പെട്ടത് വാഹനാപകടത്തിലാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. പ്രതികള്‍ക്കെതിരായ എല്ലാ തെളിവുകളും ലഭിച്ചുവെന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day