|    Aug 18 Sat, 2018 8:13 pm
FLASH NEWS

പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെതിരേ പോക്‌സോ ചുമത്തി

Published : 13th July 2018 | Posted By: kasim kzm

പൊന്നാനി: പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്കുകടക്കാന്‍ ശ്രമിച്ച യുവാവിനെ പെരുമ്പടപ്പ് പോലിസ് പിടികൂടി. മാറഞ്ചേരി വടമുക്ക് സ്വദേശി ഇസ്ഹാഖാണ് പോക്‌സോ കേസില്‍ പിടിയിലായത്.  മാറഞ്ചേരി മുക്കാല അധികാരിപ്പടിയില്‍വച്ചാണ് പോലിസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: വര്‍ഷങ്ങളള്‍ക്കുമുമ്പ് പ്രണയം നടിച്ച് വിദ്യാര്‍ഥിനിയുടെ ഫോട്ടോ പകര്‍ത്തിരുന്നു ഇയാള്‍. പിന്നീട് വിദേശത്തേക്ക് ജോലിക്കുപോയി. തുടര്‍ന്ന് ലീവിന് നാട്ടിലെത്തിയ ഇയാള്‍ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്ന് വിദ്യാര്‍ഥിനിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ജൂലൈ ഒന്നിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് സംഭവം ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ പെരുമ്പടപ്പ് പോലിസില്‍ നല്‍കിയ പരാതിയിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അവധി കഴിഞ്ഞ് വിദേശത്തേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് മാറഞ്ചേരി മുക്കാലയില്‍വച്ച് പെരുമ്പടപ്പ് എസ്‌ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ കേസെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss