|    Mar 27 Mon, 2017 9:59 pm
FLASH NEWS

പ്രണയം നടിച്ച് യുവതിയെ ഗര്‍ഭിണിയാക്കി, പിന്നെ കൊന്നു തള്ളി:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Published : 19th October 2016 | Posted By: Navas Ali kn

തലയോലപ്പറമ്പ്: സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി പ്രശനമായപ്പോള്‍ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസിന്റെ പിടിയിലായി. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന  പൊതി സൂരജ്ഭവനില്‍ വേലായുധപ്പണിക്കരുടെ മകന്‍  എസ് വി സൂരജ് (27) ആണ് പിടിയിലായത്. പൊതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കുറ്റം സമ്മതിച്ചതായി പ്രതി പോലിസിനോട് പറഞ്ഞു. സുകന്യയുടെ മൃതദേഹം തള്ളിയെന്നു പറയുന്ന പൊതി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പാറമടയില്‍ ബുധനാഴ്ച സൂരജിനെ എത്തിച്ചു പൊലിസ് തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഒരേ ആശുപത്രിയില്‍ ജീവനക്കാരനായിരു സൂരജും സുകന്യയും  പ്രണയത്തിലായിരുന്നു.  എന്നാല്‍  അടിപിടികേസില്‍ റിമാന്റിലായ  സൂരജിനെ ജോലിയില്‍നിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ പന്ത്രണ്ടിനു ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നു പോയ സുകന്യ വീട്ടില്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്നു ബന്ധുക്കള്‍  പോലിസില്‍ പരാതി നല്‍കിയിരുന്നു.
സുകന്യയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ സംശയത്തെത്തുടര്‍ന്നാണ് സൂരജിനെ ചോദ്യം ചെയ്തത്. പലകഥകള്‍ പറഞ്ഞ് ആദ്യം പോലിസിനെ കുഴപ്പിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയെ കൊന്നുതള്ളിയ പാറമടക്കയം പ്രതി പോലിസിന് കാണിച്ചുകൊടുത്തു. ആറുദിവസം പഴകിയ യുവതിയുടെ മൃതദേഹം പാറമടയില്‍ ഈ സമയം പൊങ്ങിക്കിടക്കുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തേ ഇതേ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വടയാര്‍ സ്വദേശിനിയെയാണ് സൂരജ് വിവാഹം ചെയ്തിരുന്നത്.   പിന്നീടാണ് സുകന്യയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day