|    Sep 22 Sat, 2018 4:48 am
FLASH NEWS
Home   >  National   >  

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് പരിപാടിയില്‍: മുന്നറിയിപ്പുമായി മകള്‍

Published : 7th June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെ രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി മകളുടെ ട്വീറ്റ്. മകള്‍ ഷര്‍മിസ്ത മുഖര്‍ജിയാണ് പരിപാടിയില്‍ പങ്കാളിയാവുന്നത് മുതലെടുത്ത് ബിജെപിയും ആര്‍എസ്എസും തെറ്റായ പ്രചാരണം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

ആ പ്രചാരണങ്ങള്‍ക്ക് വിശ്വാസിയത നേടിയെടുക്കുവാനും ഈ സംഘടനകള്‍ക്ക് കഴിയുമെന്നും ഇത് ഒരു തുടക്കമാണെന്നും ബിജെപിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസിലാക്കണമെന്നും പ്രണബിനോട് മകള്‍ പറയുന്നു.താങ്കള്‍ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കില്ലെന്ന് ആര്‍എസ്എസിന് അറിയാം.എന്നാല്‍ താങ്കളുടെ വ്യാജ പ്രസ്താവനകള്‍ പ്രചരിക്കപ്പെടുമെന്നും അവര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss