|    Dec 10 Mon, 2018 5:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കും: ശിവസേന

Published : 11th June 2018 | Posted By: kasim kzm

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലോ, മറ്റു പാര്‍ട്ടികള്‍ നരേന്ദ്രമോദിയെ പിന്തുണയ്ക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചേക്കുമെന്നു ശിവേസന.
ആര്‍എസ്എസ് പരിപാടിയിലേക്കു പ്രണബിനെ ക്ഷണിച്ചതിനു പിന്നിലെ കാര്യപരിപാടി എന്താണെന്നു പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞാലേ വ്യക്തമാവൂ എന്നു സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാന്‍ പോവുന്നില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ മറ്റു കക്ഷികള്‍ മോദിയെ തുണയ്ക്കാന്‍ പോവുന്നില്ല. അപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യനായ പ്രണബിനെ ആര്‍എസ്എസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കൂം- അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss