|    Jul 26 Wed, 2017 12:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രണബ് മുഖര്‍ജിയുടെ വിലാസം വൈകാതെ 34, ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം റോഡാവും; രാഷ്ട്രപതിസ്ഥാനത്തേക്ക് രണ്ടാമൂഴമില്ല

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്ക് രണ്ടാമൂഴത്തിനില്ലെന്ന് ഉറപ്പായതോടെ 34, ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം റോഡ് ഏറെ വൈകാതെ പ്രണബ് മുഖര്‍ജിയുടെ പുതിയ വിലാസമാവും. രാഷ്ട്രപതി പദവിയില്‍ പ്രണബ് മുഖര്‍ജിയുടെ കാലാവധി 2017 ജൂലൈയിലാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തി ല്‍ രാഷ്ട്രപതിക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ വീടു കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
34, ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം റോഡ് അന്തരിച്ച ലോക്‌സഭാ സ്പീക്കര്‍ പി എ സാങ്മയുടെ വസതികൂടിയാണ്. ഇപ്പോള്‍ സാങ്മയുടെ കുടുംബമാണ് അവിടെ താമസിക്കുന്നത്. 2012ല്‍ രാഷ്ട്രപതി പദവിയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പി എ സാങ്മയെ തന്നെ തോല്‍പിച്ചാണ് പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ 13ാമത് രാഷ്ട്രപതിയായത്.
സാങ്മയുടെ കുടുംബത്തിന് വൈകാതെ പ്രണബ് മുഖര്‍ജിക്കായി ഈ വീട് ഒഴിയേണ്ടിവരും. സാങ്മയുടെ മകന്‍ കോണ്‍റാഡ് മേഘാലയയില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വീട്ടില്‍ തുട     രാന്‍ സാധിക്കില്ല. ഉന്നതരായ ആളുകള്‍ക്ക് അനുവദിക്കുന്ന എട്ടാം വിഭാഗത്തില്‍പ്പെട്ട വീടാണ് 34, ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം റോഡ്. ഇത് എംപിക്ക് അനുവദിക്കില്ല. ഈ വിഭാഗത്തിലുള്ള വീടുകള്‍ നിലവില്‍ വേറെ ഒഴിഞ്ഞുകിടക്കുന്നില്ല. സാങ്മയുടെ കുടുംബത്തെ വൈകാതെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് നഗരവികസനമന്ത്രാലയ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് രാഷ്ട്രപതിയുടെ ആവശ്യപ്രകാരമുള്ള നവീകരണം നടത്തിയ ശേഷമായിരിക്കും വീട് കൈമാറുക. ഈ വര്‍ഷം മാര്‍ച്ചിലാണ് സാങ്മ മരിച്ചത്. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുല്‍ കലാം വിരമിച്ച ശേഷം രാജാജിമാര്‍ഗിലെ 10ാം നമ്പര്‍ വസതിയിലായിരുന്നു മരണം വരെ താമസിച്ചിരുന്നത്. രണ്ടു കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വീടായിരുന്നു അത്.
വിരമിക്കുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ടെലിഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയവയ്ക്കു പുറമേ ഓഫിസ് സ്റ്റാഫുകള്‍, കാര്‍ ഡ്രൈവര്‍ തുടങ്ങിയ സൗകര്യങ്ങളും മുന്‍ രാഷ്ട്രപതിക്ക് ലഭിക്കും. സ്വന്തം കാറാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രതിമാസം 250 ലിറ്റര്‍ പെട്രോളും ഡ്രൈവര്‍ക്കുള്ള ശമ്പളവും ലഭിക്കും. എല്ലാ സൗകര്യങ്ങളുമുള്ള വീട് ഇന്ത്യയിലെവിടെയും വിരമിച്ച പ്രസിഡന്റിന് വാടക നല്‍കാതെ ഉപയോഗിക്കാം. ജീവിതകാലം മുഴുവന്‍ വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക