|    Dec 12 Wed, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രണബ് ആര്‍എസ്എസുകാരോട് പറഞ്ഞത് ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച്: കോണ്‍ഗ്രസ്

Published : 9th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പ്രശംസിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആര്‍എസ്എസിനോട് രാജ്യത്തെ ബഹുസ്വരതയെക്കുറിച്ച് ഓര്‍മപ്പെടുത്തിയ അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയാണ് പല കോണ്‍ഗ്രസ് നേതാക്കളും. എന്നാല്‍, ആര്‍എസ്എസുകാരുടെ ക്ഷണം സ്വീകരിച്ചതിനെ തുടര്‍ന്ന് പലരും പ്രണബ് മുഖര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മതപരമായും വിദ്വേഷത്തോടെയും അസഹിഷ്ണുതയോടെയും ഇന്ത്യയെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുമെന്ന് മുഖര്‍ജി ഇന്നലെ നാഗ്പൂരില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന്റെ ആദര്‍ശത്തിലെ ശരികള്‍ എന്താണെന്ന് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നു മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരം ട്വീറ്റ് ചെയ്തു.
ഒരാള്‍ക്ക് കിട്ടുന്ന ക്ഷണങ്ങളെ അടിസ്ഥാനമാക്കിയല്ല, അയാള്‍ എന്താണ് പറയുന്നതെന്നു നോക്കി വേണം ആളുകളെ വിധിക്കാനെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രണബ് മുഖര്‍ജിയെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss