|    Jun 25 Mon, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രജ്ഞാ സിങിനെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഐഎ

Published : 13th May 2017 | Posted By: fsq

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ നിന്ന് പ്രജ്ഞാ സിങിനെ ഒഴിവാക്കുന്നതില്‍ ഏതിര്‍പ്പില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചു. പ്രജ്ഞാ സിങിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എന്‍ഐഎ പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ അറിയിച്ചു. തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നാഭ്യര്‍ഥിച്ച് പ്രജ്ഞാ സിങ് കോടതിയെ സമീപിച്ചിരുന്നു. പ്രജ്ഞാ സിങിനെയും മറ്റ് അഞ്ചു പേരെയും ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും കുറ്റപത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss