|    Jun 25 Mon, 2018 10:05 am
FLASH NEWS

പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനെത്തിയ എസ്‌ഐക്കു നേരെ ശകാരവര്‍ഷം

Published : 16th January 2017 | Posted By: fsq

 

എടപ്പാള്‍: വട്ടംകുളത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചു മാറ്റാനെത്തിയ ചങ്ങരംകുളം എസ്‌ഐക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ ശകാര വര്‍ഷം. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. കുളങ്കര ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചു ഏറെ ജനത്തിരക്ക് അനുഭവപ്പെടാറുള്ള വട്ടംകുളത്ത് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡിലേക്കിറക്കി പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഈ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ എസ്‌ഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബോര്‍ഡ് മാറ്റാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ എസ്‌ഐയുടെ സാനിധ്യത്തില്‍ പോലിസ് ബോര്‍ഡ് മാറ്റാന്‍ തുടങ്ങിയത്. ഇതറിഞ്ഞ സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി എസ്‌ഐയെ വളരെ മോശമായ രീതിയില്‍ ശകാരിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയൈങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. ബോര്‍ഡ് അഴിച്ചു മാറ്റാന്‍ വന്ന പോലിസിനെ കേട്ടാലറക്കുന്ന ഭാഷയില്‍ ചീത്തപറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് ആര്‍ക്കെതിരെയും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss