|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പ്രചാരണ ബോംബുകള്‍

Published : 7th November 2018 | Posted By: kasim kzm

നാത്‌സി ജര്‍മനി പടുത്തുയര്‍ത്തുന്നതില്‍ ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ പങ്ക് നമുക്കറിയാം. പ്രചാരണയന്ത്രത്തെ ഭരണകൂടങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും എത്ര ആസൂത്രിതമായാണ് ഉപയോഗിക്കുന്നതെന്ന് തുറന്നുകാട്ടുന്ന കൃതിയാണ് പ്രൊപ്പഗന്‍ഡാ ബ്ലിറ്റ്‌സ്: കോര്‍പറേറ്റ് മീഡിയാ ഡിസ്‌റ്റോര്‍ട്ട് റിയാലിറ്റി. മാധ്യമനിരീക്ഷകരായ ഡേവിഡ് എഡ്വേഡും ഡേവിഡ് ക്രോംവെല്ലും ചേര്‍ന്നു രചിച്ച ഈ പുസ്തകത്തില്‍, എങ്ങനെയാണ് ലോകമാധ്യമങ്ങളുടെ സഹായത്തോടെ പച്ചക്കള്ളങ്ങളെ സത്യങ്ങളാക്കി വന്‍ശക്തികള്‍ ലക്ഷ്യം നേടുന്നതെന്ന് അനാവരണം ചെയ്യുന്നു.
വിയറ്റ്‌നാം യുദ്ധത്തിന് വഴിതുറന്നതും ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന് വഴിയൊരുക്കിയതും ബോധപൂര്‍വം നെയ്‌തെടുത്ത കല്ലുവച്ച നുണകളാണെന്ന് പുസ്തകത്തില്‍ സ്ഥാപിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ഗ്രന്ഥരചനയ്ക്ക് ആവശ്യമായ വസ്തുതകള്‍ സ്വീകരിച്ചത്. കാലാവസ്ഥാമാറ്റത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണങ്ങള്‍ മനുഷ്യരാശിയില്‍ നിന്ന് മറച്ചുപിടിക്കാന്‍ സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളും വസ്തുതകള്‍ വളച്ചൊടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തിലുടനീളം നിരത്തുന്നുണ്ട്.
പലപ്പോഴും മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഇറാഖ് അധിനിവേശത്തിന് അമേരിക്ക നടത്തിയ വ്യാജ ആരോപണങ്ങള്‍ അപ്പടി വിഴുങ്ങിയതിന് ന്യൂയോര്‍ക്ക് ടൈംസ് വായനക്കാരോട് മാപ്പുചോദിച്ചത് എടുത്തുപറയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss