|    Aug 22 Tue, 2017 1:10 am
FLASH NEWS

പ്രചാരണസാമഗ്രികള്‍ വ്യാപകമായി നീക്കം ചെയ്തു

Published : 9th April 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഇതുവരെ മാറ്റാതിരുന്ന പയ്യന്നൂര്‍ മണ്ഡലത്തിലെ 1907, കല്ല്യാശ്ശേരിയിലെ 2567, തളിപ്പറമ്പിലെ 2255, അഴീക്കോട്ടെ 1745, കണ്ണൂരിലെ 4360, ധര്‍മ്മടത്തെ 3739, മട്ടന്നൂരിലെ 1975, ഇരിക്കൂറിലെ 999, പേരാവൂരിലെ 1382, തലശ്ശേരിയിലെ 3372, കൂത്തുപറമ്പിലെ 3119 എന്നിങ്ങനെ ആകെ 27419 പ്രചാരണ സാമഗ്രികള്‍ എംസിസി സ്‌ക്വാഡുകള്‍ നീക്കം ചെയ്തതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളിലും ഇലക്ട്രിക്ക്-ടെലഫോണ്‍ പോസ്റ്റുകളിലും സ്ഥാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകളും ചിഹ്നങ്ങളും കൊടികളുംസ്തൂപങ്ങളും മറ്റും എടുത്തുമാറ്റുകയോ പൂര്‍ണമായി മറയ്ക്കുകയോ ചെയ്യണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക