|    Jan 16 Mon, 2017 6:41 pm

പ്രചാരണത്തില്‍ സ്വരാജ് പിന്നിലെന്ന് വിലയിരുത്തല്‍

Published : 19th April 2016 | Posted By: SMR

കൊച്ചി: മന്ത്രി കെ ബാബുവിനെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് മല്‍സരിക്കുന്ന തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ പിന്നിലെന്ന് പാര്‍ട്ടി വിലയിരുത്തല്‍.
പോരായ്മകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ 21ന് തൃപ്പൂണിത്തുറയില്‍ നേതാക്കളുടെ പ്രത്യേക യോഗം ചേരും. ഡിവൈഎഫ്‌ഐ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനത്തില്‍ സദസ്സ് ശുഷ്‌കമായതാണ് നേതൃത്വത്തിന്റെ ഇടപെടലിന് കാരണമായത്.
ഡിവൈഎഫ്‌ഐയുടെ ദേശീയ- സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സമാപന ചടങ്ങില്‍ നൂറില്‍ താഴെ ആളുകളാണ് ഉണ്ടായിരുന്നത്.
സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് സംഘാടകരെ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി അണികളെയും അനുഭാവികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം.
ഇതേ തുടര്‍ന്നാണ് ടി കെ രാമകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കോടിയേരി ബാലകൃഷ്ണന്‍ 21ന് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 382 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക