കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ചൂടുകൂട്ടാന്‍ നേതാക്കളെത്തുന്നു. യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കളാണ് ജില്ലയില്‍ പ്രചാരണത്തിന് വരുംദിവസങ്ങളിലെത്തുന്നത്. 18ന് കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഉമ്മന്‍ചാണ്ടി ഒമ്പതുകേന്ദ്രങ്ങളില് പര്യടനം നടത്തുമെന്ന് യുഡിഎഫ് ജില്ലാഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 9.—30ന് പയ്യന്നൂര്‍ ഗാന്ധിമൈതനത്ത് പ്രചാരണത്തിനിറങ്ങുന്ന ഉമ്മന്‍ചാണ്ടി തുടര്‍ന്ന് കല്ല്യശ്ശേരി, കണ്ണൂര്‍, അഴീക്കോട്, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കെ പി മോഹനന്, കെ സി ജോസഫ്, ജോസ് കെ മാണി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എന്‍ കെ പ്രേമചന്ദ്രന് തുടങ്ങിയ നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ചെയര്മാന് എ ഡി മുസ്തഫ, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്, കെ വി അബ്ദുല്‍ഖാദര്‍ മൗലവി, സുരേഷ് ബാബു എളയാവൂര്, കെ വി കുഞ്ഞിരാമന് പങ്കെടുത്തു.—എല്‍ഡിഎഫിന്റെ പ്രചാരണത്തിന് വി എസ് അച്യുതനന്ദനടക്കമുള്ള നേതാക്കളും ജില്ലയിലെത്തുന്നുണ്ട്. 21നാണ് വി എസ് കണ്ണൂരിലെത്തുന്നത്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ പിണറായി വിജയന് കണ്ണൂരില്‍ തന്നെയുണ്ട്. ധര്‍മടത്തെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ പിണറായി തുടര്‍ ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ പ്രചാരണത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.