|    Oct 18 Wed, 2017 1:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രചാരണത്തിനായി കനയ്യകുമാര്‍ കേരളത്തിലേക്ക്

Published : 25th April 2016 | Posted By: SMR

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തും. കേരളത്തിലേയും പശ്ചിമബംഗാളിലേയും ഇടതുപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യകുമാര്‍ എത്തുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞിരുന്നെങ്കിലും കനയ്യ ആ വാര്‍ത്ത നിഷേധിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കില്ലെന്നും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നുമാണ് അദ്ദേഹം അന്നു പറഞ്ഞത്. എന്നാല്‍, ജെഎന്‍യു വിദ്യാര്‍ഥിയും സഹപ്രവര്‍ത്തകനുമായ മുഹമ്മദ് മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കനയ്യ പട്ടാമ്പിയിലെത്തും. പട്ടാമ്പി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഹ്‌സിന്‍ ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയും എഐഎസ്എഫ് ജെഎന്‍യു യൂനിറ്റ് വൈസ് പ്രസിഡന്റുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക