|    Jan 21 Sat, 2017 11:54 am
FLASH NEWS

പ്രചാരണം അന്തിമഘട്ടത്തിലേക്ക്; സ്ഥാനാര്‍ഥികള്‍ സ്വീകരണത്തിരക്കില്‍

Published : 12th May 2016 | Posted By: SMR

പത്തനംതിട്ട: പരസ്യപ്രചാരണം ശനിയാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിന് വാശിയേറി. സ്ഥാനാര്‍ഥികളുടെ സ്വീകരണ പരിപാടികള്‍ പരമാവധി കൊഴുപ്പിച്ച് അന്തരീക്ഷം അനുകൂലമാക്കാനാണ് മുന്നണികളുടെ ശ്രമം.
യുഡിഎഫ് ക്യാമ്പിന് ആവേശം പകര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, നാലിന് റാന്നി ഇട്ടിയപ്പാറ, 5ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, 6ന് കോന്നി ചന്ത മൈതാനം, രാത്രി 7ന് ഏനാത്ത് ജങ്ഷന്‍ എന്നിവടങ്ങളിലാണ് ആന്റണിയുടെ പരിപാടികള്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ വൈകീട്ട് 4.30ന് മല്ലപ്പള്ളിയില്‍ പ്രസംഗിക്കും.
ജോസഫ്
എം പുതുശ്ശേരി കുന്നന്താനത്ത്
തിരുവല്ല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരി ഇന്നലെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു. രാവിലെ കുന്നന്താനം ജങഷനിലെ വ്യപാര സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തി.
സുരേഷ് ബാബു പാലാഴി, പി ടി ഓമനകുമാരി, എം എം റജി, വി ജെ റജി, അജി മോന്‍ കയ്യാലാത്ത്, സന്തോഷ് കളരിക്കല്‍, വി ജെ യജകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമണ്ടായിരുന്നു. തുടര്‍ന്ന് വാരിക്കാട്, മേപ്രാല്‍, തിരുവല്ല, കവിയൂര്‍ മേഖലകളിലും സന്ദര്‍ശനം നടത്തി. പുതുശ്ശേരി,തിരുവല്ല, കവിയൂര്‍,ആനിക്കാട് എന്നിവിടങ്ങളിലും ഭവന സന്ദര്‍ശനം നടത്തി.
വീണാ ജോര്‍ജ് ചെന്നീര്‍ക്കരയില്‍
ചെന്നീര്‍ക്കര പഞ്ചായത്തിലായിരുന്നു വീണാ ജോര്‍ജിന് ഇന്നലെ സ്വീകരണം. തേപ്പു കല്ലുങ്കലില്‍ ആദ്യ സ്വീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ചെങ്ങറ സുരേന്ദ്രന്‍, സെക്രട്ടറി എ പത്മകുമാര്‍, കെ സി രാജഗോപാല്‍, ടി.എ രാജേന്ദ്രന്‍, എസ് സജീവ് ,നിര്‍മ്മലാദേവി, എന്‍ സജികുമാര്‍, കെ കെ കമലാസനന്‍, ബിജു എം വര്‍ഗീസ്, അനീഷ് വിശ്വനാഥന്‍, അഭിലാഷ് വിശ്വനാഥന്‍, ഒ എം ബാബു, കെ ആര്‍ വിക്രമന്‍, കെ ഷിജു, രാജു കടകരപ്പള്ളി, ജോസ് മാത്യു, റ്റിറ്റി ജോണ്‍സ്, കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്ത എന്നിവര്‍ സംസാരിച്ചു. സമാപന യോഗം ഊന്നുകല്ലില്‍ ചെങ്ങറ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ആറന്മുള പഞ്ചായത്തിലെ സ്വീകരണ യോഗം രാവിലെ എട്ടിന് ആറാട്ട് പുഴയിയില്‍ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യും
ശിവദാസന്‍നായര്‍ പത്തനംതിട്ടയില്‍
ആറന്‍മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായര്‍ക്ക് ഇന്നലെ ജില്ലാ ആസ്ഥാനത്ത് സ്വീകരണം നല്‍കി. രാവിലെ 9 നു കണ്ണങ്കര ജങ്ഷനില്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. എന്‍ എ നൈസാം അധ്യക്ഷത വഹിച്ചു. എ ഷംസുദീന്‍, എ സുരേഷ് കുമാര്‍, ടി എം ഹമീദ്, ടി എം സുനില്‍ കുമാര്‍, റെനീസ് മുഹമ്മദ്, അഡ്വ. വല്‍സന്‍ ടി കോശി, കെ. ജാസ്സിം കുട്ടി, റോഷന്‍ നായര്‍, രജനി പ്രദീപ്, സിന്ധു അനില്‍, പി കെ ജേക്കബ്, റോസ്‌ലിന്‍ സന്തോഷ് , സജനി മോഹന്‍, സുശീല പുഷ്പന്‍, കെ ആര്‍ അജിത് കുമാര്‍, സലിം പി ചാക്കോ, അഖില്‍ അഴൂര്‍, ഷെഫീക് അഞ്ചക്കാല, എ സഹീര്‍, ഷാഹിത ഷാനവാസ്, സല്‍മാ സാബു പ്രസംഗിച്ചു.
മാത്യു ടി തോമസ് തിരുവല്ലയില്‍
തിരുവല്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിന് ഇന്നലെ ടൗണ്‍ വെസ്റ്റ്, ടൗണ്‍ നോര്‍ത്ത് മേഖലകളില്‍ സ്വീകരണം നല്‍കി. കഴിഞ്ഞദിവസം കല്ലൂപ്പാറ പഞ്ചായത്തിലെ സ്വീകരണം രാവിലെ 9ന് പുതുശ്ശേരി ജങ്ഷനില്‍ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. ബാബു പാലക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് കല്ലൂപ്പാറ ചന്തയില്‍ പര്യടനം സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക