|    Jul 28 Fri, 2017 4:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രചണ്ഡ സ്ഥാനമേറ്റു

Published : 5th August 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ (സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍) നേതാവ് പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ (61) സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് രാഷ്ട്രപതിഭവനില്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്.
രണ്ട് ഉപപ്രധാനമന്ത്രിമാരെ ഉള്‍പ്പെടുത്തി ആറംഗ മന്ത്രിസഭയ്ക്ക് പ്രചണ്ഡ രൂപം നല്‍കി. മാവോയിസ്റ്റ് നേതാവ് കൃഷ്ണ ബഹാദൂര്‍ മഹാരയും നേപ്പാളി കോണ്‍ഗ്രസ് നേതാവ് ബിമലേന്ദ്ര നിധിയുമാണ് ഉപപ്രധാനമന്ത്രിമാര്‍. ഇവര്‍ക്കു രണ്ടുപേര്‍ക്കും പ്രധാനമന്ത്രി സത്യവാചകം ചൊല്ലിക്കൊടുത്തു. നേപ്പാള്‍ പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ 210നെതിരേ 363 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംതവണയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക