|    Feb 20 Mon, 2017 12:05 pm
FLASH NEWS

പ്രഖ്യാപനത്തിലൊതുങ്ങി രാജ്യത്തെ ആദ്യ ഇക്കോ എലിഫന്റ്പാര്‍ക്ക്

Published : 4th November 2016 | Posted By: SMR

പത്തനംതിട്ട: കോന്നി വനമേഖലയില്‍ തുടങ്ങാനിരുന്ന രാജ്യത്തെ ആദ്യത്തെ എക്കോ എലിഫന്‍ന്റ് പാര്‍ക്ക് പ്രഖ്യാപനത്തിലൊതുങ്ങി. അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടായിരുന്നു എലിഫെന്റ് പാര്‍ക്ക്  നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. കോന്നി വില്ലേജിലെ തണ്ണിത്തോടിനും-എലിമുള്ളും പ്ലാക്കലിനു മധ്യത്തിലായി പമ്പാനദിയുടെ കൈവഴിയായ കല്ലാറിനു തീരത്തുള്ള 300 ഏക്കറിലാണ് വനവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതിനായി വിഭാവനം ചെയ്തിരുന്നത്.പദ്ധതി പ്രദേശത്ത് ആദ്യം വനംവകുപ്പ്  അക്കേഷ്യ മരങ്ങള്‍ നട്ടു പിടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പരാജപ്പെട്ടതോടെയാണ് വനം വകുപ്പിന്റെ പുതിയ പദ്ധതി ഇവിടെ സ്ഥാപിക്കാന്‍ തീരുമാനമായത്. വനത്തിനുള്ളില്‍ നിലവിലുള്ള മരങ്ങള്‍ മുറിക്കാതെയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കാതെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരം കോടി രൂപയുടെ പദ്ധതി പല ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കാന്‍  ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പദ്ധതിക്കായി തുക കണ്ടെത്തിയിരുന്നത്. ആനകളെ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയില്‍ തുറന്നു വിടുന്നതാണ് പദ്ധതിയുടെ               മുഖ്യ ആകര്‍ഷണം.ആനകളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന്   ഇവിടെ എത്തിക്കും. നൂറ് ഏക്കറിലുള്ള വനഭൂമിയില്‍ ആനകളെ തുറന്നു വിടുകയും അവയെ സന്ദര്‍ശകര്‍ക്ക്  വനം വകുപ്പിന്റെ വാഹനങ്ങളില്‍ അടുത്തു കാണാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതായിരുന്ന ഇക്കോ എലിഫെന്റ് പാര്‍ക്ക്.  പദ്ധതി യാഥാര്‍ത്യമായിരുന്നെങ്കില്‍ എലിഫന്‍ന്റ് പാര്‍ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയും ഇതാകുമായിരുന്നു. പാര്‍ക്കില്‍ ആനചികില്‍സാ ക്യാംപ്, പരിപാലനകേന്ദ്രം,  മ്യൂസിയം  കൂടാതെ ആനകളെ കാണുന്നതിനായി ഏറുമാടം ഇതിന്  പുറമെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ചിത്രശലഭ പാര്‍ക്ക് എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. അടവി പദ്ധതി തുടങ്ങി രണ്ട്  വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക