|    Jan 22 Sun, 2017 7:10 am
FLASH NEWS

പ്രക്ഷോഭ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു; യുഎസില്‍ ജേണലിസ്റ്റിനെതിരേ കലാപക്കേസ്

Published : 18th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ വടക്കന്‍ ഡകോട്ടയില്‍ എണ്ണ പൈപ്പ്‌ലൈനിനെതിരേ ഇടതുപക്ഷക്കാരായ തദ്ദേശവാസികളുടെ പ്രക്ഷോഭം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസ്. ഡെമോക്രസി നൗ റിപോര്‍ട്ടര്‍ ആമി ഗുഡ്മാനെതിരേയാണ് കലാപത്തില്‍ പങ്കെടുത്തെന്ന കുറ്റം ചുമത്തിയത്. തിങ്കളാഴ്ച പോലിസിനു മുമ്പാകെ ഹാജരാവുമെന്ന് ഇവര്‍ അറിയിച്ചു. താന്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ നാട്ടുകാരുടെ പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആമി പറഞ്ഞു. കഴിഞ്ഞ മാസം അധികൃതര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നത് ആമി ചിത്രീകരിക്കുകയും സപ്തംബര്‍ മൂന്നിന് ഡെമോക്രസി നൗ ഇത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
കലാപ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കാന്‍ ആവശ്യമായ തെളിവുണ്ടോയെന്ന കാര്യം ജില്ലാ ജഡ്ജി പരിശോധിക്കും.
കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ ഡകോട്ട സമരത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത് നടി ഷെയ്‌ലീന്‍ വുഡ്‌ലിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 24 ലക്ഷത്തിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ടത്. നാലു സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്ന എണ്ണ പൈപ്പ് ലൈനിനെതിരേ വ്യാപക പ്രതിഷേധമാണ് ഇവിടെ അരങ്ങേറുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക