|    Dec 17 Mon, 2018 6:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രക്ഷോഭങ്ങള്‍ കഴിയും വരെ കാത്തിരിക്കും: മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന യുവതികള്‍

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ശബരിമലയിലേക്കില്ലെന്ന് മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന യുവതികള്‍. ശബരിമല ദര്‍ശനം സാധ്യമാവുന്നതുവരെ വ്രതം തുടരുമെന്നും ദര്‍ശനത്തിനൊരുങ്ങിയ യുവതികള്‍ അറിയിച്ചു.
സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനായി മാലയിട്ടിരിക്കുന്ന കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്ത്, സനില, കൊല്ലം സ്വദേശിനി ധന്യ എന്നിവരാണ് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ നിലപാട് പരസ്യമാക്കിയത്. അതേസമയം, ഇതേ വിഷയത്തില്‍ സുപ്രിംകോടതി വാദംകേള്‍ക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിധി പ്രതികൂലമായാല്‍ വ്രതം അവസാനിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. നിലവിലെ കലുഷിതമായ സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അയ്യപ്പദര്‍ശനം സാധ്യമാവും വരെ മാല ഊരില്ല.
ശബരിമലയ്ക്കു പോവാനുള്ള തീരുമാനമെടുത്തശേഷം സഞ്ചാരസ്വാതന്ത്ര്യംപോലും ഹനിക്കപ്പെട്ടിരിക്കുകയാണെന്നു രേഷ്മ നിഷാന്ത് പറഞ്ഞു. ദര്‍ശനത്തിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചിട്ടുണ്ട്. എന്നാ ല്‍, യാതൊരുവിധ ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ പേരില്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ സമയമെടുത്താലും കാത്തിരിക്കാന്‍ തയ്യാറാണെന്നും രേഷ്മ പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ സന്നിധാനത്തും നിലയ്ക്കലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധന്യ പറഞ്ഞു.
12 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്നുണ്ടെങ്കിലും ഇത്തവണ മല ചവിട്ടുന്നുണ്ടെങ്കില്‍ അതു യുവതികളോടൊപ്പമായിരിക്കുമെന്ന് നിലമ്പൂര്‍ സ്വദേശി സംഗീത് പറഞ്ഞു. ഈ മണ്ഡലകാലത്തില്‍ യുവതികളായ അയ്യപ്പഭക്തര്‍ക്ക് ശബരിമല ദര്‍ശനം സാധ്യമായില്ലെങ്കില്‍ ശബരിമലയില്‍ പോവാതെ തന്നെ മാല ഊരുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രതിഷേധക്കാരായ വിശ്വാസികള്‍ക്കായിരിക്കുമെന്നും സംഗീത് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss