|    Sep 25 Mon, 2017 4:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രക്ഷോഭം സംഘടിപ്പിക്കും: കെസിബിസി

Published : 19th August 2016 | Posted By: SMR

കൊച്ചി: 59 മദ്യയിനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണനം നടത്തുമെന്ന കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ പ്രഖ്യാപനം ജനദ്രോഹപരമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അവശ്യവസ്തുക്കളുടെ വിപണനം നടത്തുന്ന 755 നന്മ ത്രിവേണി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ മദ്യത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നത് എന്തടിസ്ഥാനത്തിലാണ്.
പരിഷ്‌കൃതരാജ്യങ്ങളുടെ മാതൃക സ്വീകരിച്ച് ക്യൂ ഒഴിവാക്കാ ന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേന മദ്യവാണിഭം നടത്തുമെന്ന എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനം ജനത്തോടല്ല ഈ സര്‍ക്കാരിന് കൂറെന്ന് വ്യക്തമാക്കുന്നതാണെന്നും മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി പറഞ്ഞു. യോഗത്തില്‍ ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക