|    Apr 25 Wed, 2018 10:13 pm
FLASH NEWS

പ്രകോപിപ്പിക്കാന്‍ അധികൃതരുടെ വക ഭീഷണിബോര്‍ഡ്

Published : 5th April 2018 | Posted By: kasim kzm

അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയിലെത്തുന്ന രോഗികളേയും ബന്ധുക്കളേയും പ്രകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വക ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡ്്. ‘ക്യാമറയുണ്ട്   .മര്യാദക്ക് പെരുമാറുക എന്നാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എ ബ്ലോക്കിലെ ഗൈനക്കോളജി ഒ പിയുടെ വെയ്റ്റിങ് ഏരിയയിലുള്ള ബോര്‍ഡിലെ വാചകം. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഈ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചത്.
ആശുപത്രിയിലെത്തുന്ന രോഗികളോടും ബന്ധുക്കളോടും മാന്യമായി പെരുമാറണമെന്ന് ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ നാഴികക്ക് നാല്‍പ്പത് വട്ടം ഡോക്ടര്‍മാരെ ഉപദേശിക്കുമ്പോഴാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഭീഷണി സ്വരത്തിലുള്ള ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുളളത്.
ബോര്‍ഡിലെ പരാമര്‍ശത്തിലെ ഭീഷണി സ്വരം ഇവിടെയെത്തിയ പലരും ചൂണ്ടിക്കാട്ടിയെങ്കിലും ബോര്‍ഡ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സിസി ടിവി സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവയിലൊന്നിലും ഇത്തരം വാക്കുകളില്ല.
ബോര്‍ഡില്‍ മര്യാദക്ക്’ എന്നുള്ള ധാര്‍ഷ്ട്യത്തിനു പകരം ‘മാന്യത’ എന്ന് ചേര്‍ക്കുകയായിരുന്നു ഡോക്ടര്‍മാരുടെ സംസ്‌കാരത്തിന് ചേരുക എന്നാണ് രോഗികളും കൂട്ടിരിപ്പുകാരും അഭിപ്രായപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss