|    Oct 22 Mon, 2018 5:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ആര്‍എസ്എസ് ശ്രമം: സിപിഎം

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: തലശ്ശേരി നങ്ങാരാത്ത്പീടികയില്‍ കെ പി ജിതേഷ് സ്മാരകം സം—സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കിടെ ആര്‍എസ്എസ് നടത്തിയ ആക്രമണം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബോംബേറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനു പരിക്കേറ്റു. തുടര്‍ച്ചയായ പ്രകോപനമാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയിരുന്നു. നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അക്രമം നടത്തി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. കോടിയേരി പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്കരികെ ബോംബെറിഞ്ഞ സംഭവത്തില്‍ അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയന്ത്രണം വിട്ട ആക്രമണോല്‍സുകതയാണിത്. ഇതിനെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം കണ്ണൂരില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലും കേരളത്തിലും ക്രമസമാധാനവും നിയമവാഴ്ചയും തകര്‍ന്നതുമൂലം കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമായി മാത്രമേ തലശ്ശേരിയില്‍ നടന്ന ബോംബേറിനെ കാണാന്‍ കഴിയുകയുള്ളൂ. നാട്ടിലെ സമാധാന ജീവിതം തകര്‍ക്കാനും അക്രമം അഴിച്ചുവിടാനും ആര്‍എസ്എസ്-ബിജെപി സംഘം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ വിഎസ് അച്യുതാനന്ദന്‍ അപലപിച്ചു. ആര്‍എസ്എസിന്റെ ഹിംസാത്മക രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും വിഎസ് വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തിയ ബോംബാക്രമണം അത്യന്തം അപലപനീയമാണ്. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss