|    Mar 23 Thu, 2017 8:02 pm
FLASH NEWS

പ്രകൃതി വിരുദ്ധ പീഢനം : വൈദികന്‍ പോലിസിനെ കണ്ട് പള്ളിയില്‍ നിന്നും ഇറങ്ങിയോടി

Published : 20th March 2017 | Posted By: fsq

പുത്തൂര്‍: വൈദിക വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികന്‍ പൊലിസിനെ കണ്ട് പള്ളിയില്‍ നിന്നും ഇറങ്ങിയോടി. പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല ഹോളിക്രോസ് കതോലിക്ക പള്ളിയുടെ അധീനതയിലുള്ള എസ്ബിഎം സെമിനാരിയിലെ വിദ്യാര്‍ഥികളെയാണ് വികാരിയായ ഫാ. തോമസ് പാറേക്കട പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേണത്തിന് പൊലിസ് വെദികന്‍ താമസിച്ചിരുന്ന കോട്ടാത്തല സെന്റ് മേരീസ് പള്ളിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ കടന്നു കളഞ്ഞത്. പോലിസും നാട്ടുകാരും പിറകെ ഓടിയെങ്കിലും വൈദികനെ പിടികൂടാനായില്ല. എസ്ബിഎം സെമിനാരിയിലെ പൂവാര്‍ പുല്ലുവിള സ്വദേശികളായ മൂന്ന് വൈദിക വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയിരുന്നു. ഇത് കാരണം മനോനില തകരാറിലായ സെമിനാരി വിദ്യാര്‍ഥികളെ ഇവിടെ നിന്നും വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടിലെത്തിയ വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന ചോദ്യം ചെയ്തതില്‍ നിന്നും വൈദികന്റെ പീഡന വിവരം പുറത്തറിയുകയുമായിരുന്നു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക