|    Oct 20 Fri, 2017 11:38 pm
FLASH NEWS

പ്രകൃതി വിരുദ്ധ പീഡനം: 60കാരന്‍ പിടിയില്‍

Published : 20th October 2016 | Posted By: SMR

പുത്തനത്താണി: പത്തുവയസുകാരനായ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറുപതുകാരന്‍ പോലിസിന്റെ പിടിയിലായി. കാടാമ്പുഴ പടിഞ്ഞാറേനിരപ്പ് സ്വദേശി നടക്കാവ് പറമ്പില്‍ അറുമുഖനെ (60)ആണ് കാടാമ്പുഴ എസ്‌ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടിയെ അയല്‍വാസിയായ പ്രതി നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് പ്രതിയെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതോടെയാണു പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാത്രികമം തടയല്‍ പോസ്‌കോ പ്രകാരമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ അഡി. എസ്‌ഐ ശശികുമാര്‍, സിപിഒമാരായ രവീന്ദ്രന്‍, ശ്രീജ എന്നിവരുമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക