|    Aug 18 Fri, 2017 2:14 pm
FLASH NEWS

പ്രകൃതിസംരക്ഷണത്തെ കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും ഇതു സംബന്ധിച്ച അവബോധവും ചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് വിദ്യാലയങ്ങളില്‍ ഉണ്ടാകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സന്ദേശത്തിന് മികച്ച മറുപടി കത്തുകള്‍ അയച്ച ജില്ലയിലെ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിന് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ലഭിക്കുന്ന ഇത്തരം ഉള്‍ക്കാഴ്ചകളും അവബോധങ്ങളും ഏതൊരു വ്യക്തിയുടെയും ജീവിതാന്ത്യംവരെ നിലനില്‍ക്കുമെന്നും കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഒരു ജില്ലയാണ് പത്തനംതിട്ട. ഇതിന്റെ പ്രധാന കാരണം ജില്ലയുടെ സിംഹഭാഗവും വനമാണെന്നതാണ്. വനങ്ങളും നീരുറവകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും മുന്നോട്ടുവരണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. കവിയൂര്‍ കെഎന്‍എംജിഎച്ച്എസിലെ കെ അവന്തിക,  ഇടയാറന്മുള കെഡിഎംജിഎല്‍പിഎസിലെ ഡി ദേവാമൃത്,  കുളനട കൈപ്പുഴ ജിഎല്‍പിജിഎസിലെ വിഷ്ണുമധു,  യുപി വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ എ ആര്‍ദ്ര, കലഞ്ഞൂര്‍ ജിഎച്ച്എസ്എസിലെ പി ഗിരിധര്‍, വല്ലന ടികെഎംആര്‍എംവിഎച്ച്എസ്എസിലെ ശ്രീലക്ഷ്മി എസ് നായര്‍ സമ്മാനാര്‍ഹരായത്.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട്  ഹൈസ്‌കൂളിലെ അപര്‍ണ പ്രസാദ്, തിരുവല്ല ബാലികാമഠത്തിലെ ദിവപ്രിയ അനില്‍, ചാത്തങ്കരി എസ്എന്‍ഡിപിഎച്ച്എസിലെ എസ് വിസ്മയ സമ്മാനാര്‍ഹരായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍,  കെ പി ശ്രീഷ്, കെ വി ഉഷാകുമാരി, ഉഷാകുമാരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക