|    Jul 22 Sat, 2017 4:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രകൃതിവിരുദ്ധ പീഡനം: സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

Published : 2nd July 2016 | Posted By: SMR

മട്ടാഞ്ചേരി: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍. ഇടക്കൊച്ചി സലിംകുമാര്‍ റോഡില്‍ കേളമംഗലത്ത് ഹൗസില്‍ കെ എസ് സുരേഷ് (45) ആണ് മട്ടാഞ്ചേരി ഹാര്‍ബര്‍ പോലിസിന്റെ പിടിയിലായത്. പിതാവിന്റെയും കുട്ടിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പീഡനം നടന്നത് കളമശ്ശേരി ഭാഗത്ത് വച്ചായതിനാല്‍ പ്രതിയെ ഹാര്‍ബര്‍ പോലിസ് കളമശ്ശേരി പോലിസിന് കൈമാറും. കൊച്ചിയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിയെ ഇടപ്പള്ളി ടോള്‍ മുതല്‍ കളമശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ ബസ്സില്‍ വച്ചാണ് പീഡിപ്പിച്ചിരുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ മാറി മാറിയാണ് സ്‌കൂള്‍ ബസ് ഓടിച്ചിരിന്നത്. ഒരാള്‍ ഓടിക്കുമ്പോള്‍ മറ്റേയാള്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കി ബസ്സില്‍ ഉണ്ടാവും. ഈ സമയങ്ങളിലാണ് ഇയാള്‍ ബസ്സിന്റെ പിറകില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിട്ടുകാര്‍ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവ് കുട്ടിയെയും കൂട്ടി ഹാര്‍ബര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക